പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതിയുടെ നി‍ര്‍ദ്ദേശം നിലനില്‍ക്കെ, കോടതിയെ വെല്ലുവിളിച്ച്‌ ഇടുക്കി ജില്ലാ സെക്രട്ടറി 

പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതിയുടെ നി‍ര്‍ദ്ദേശം നിലനില്‍ക്കെ, കോടതിയെ വെല്ലുവിളിച്ച്‌ ഇടുക്കി ജില്ലാ സെക്രട്ടറി 
alternatetext

ഇടുക്കി : മൂന്നാറിലെ സിപിഐഎം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതിയുടെ നി‍ര്‍ദ്ദേശം നിലനില്‍ക്കെ, കോടതിയെ വെല്ലുവിളിച്ച്‌ ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി വി വര്‍ഗീസ് വ്യക്തമാക്കുന്നു .

അൻപത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടില്‍ പട്ടിണികിടക്കുമ്ബോഴും പൈസ നല്‍കി സഖാക്കള്‍ നിര്‍മ്മിച്ച ഓഫീസുകളാണിത്. നിയമപരമായ വ്യവസ്ഥകള്‍ ഉപയോഗിച്ച്‌ നേരിടുമെന്നും സിവി വര്‍ഗീസ് വ്യക്തമാക്കി. ശാന്തൻപാറ സിപിഐഎം ഓഫീസ് കേസില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സി വി വര്‍ഗീസിനോട് ഇന്നലെ നിര്‍ദേശിച്ചിരുന്നു.

അമിക്കസ് ക്യൂരിക്കോ ജില്ലാ കളക്ടര്‍ക്കോ എതിരെയും സംസാരിക്കാൻ പാടില്ല. കോടതി ഉത്തരവുകള്‍ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നായിരുന്നു കോടതി നി‍ര്‍ദ്ദേശം. ഇത് കാറ്റില്‍ പറത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം