വീട്ടില്‍ കയറി വിദ്യാര്‍ഥിനിയെ വെട്ടിയ ശേഷം ജീവനൊടുക്കിയ ഇരിങ്ങോള്‍ മൂക്കണഞ്ചേരി ബേസില്‍ വര്‍ഗീസിന്റെ(21) മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിച്ചു. ഇന്ന് വൈകിട്ട് ഇരിങ്ങോള്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലാണ് ബേസിലിന്റെ സംസ്കാരം നടന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം നടന്നത്. ബേസില്‍ വെട്ടിപരിക്കേല്‍പ്പിച്ച രായമംഗലം മുരിങ്ങാമ്ബിള്ളി അല്‍ക്ക അന്ന ബിനു(19) ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അല്‍ക്കയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ അമ്മയുടെ മാതാപിതാക്കളായ ഔസേഫ്(70), ചിന്നമ്മ(65) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.