ഇടുക്കി: സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തൻപാറയിലെ സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ ഉത്തരവിന്റെ സാഹചര്യത്തിലാണ് പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്കി.
അമിക്കസ് ക്യൂരിക്കോ ജില്ലാ കളക്ടര്‍ക്കോ എതിരെയും സംസാരിക്കാൻ പാടില്ല. കോടതി ഉത്തരവുകള്‍ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കണം. ഇത്തരത്തിലുളള പരസ്യപ്രസ്താവനകള്‍ നീതീനിര്വഹണത്തിലുളള ഇടപെടലായി കണക്കാക്കേണ്ടിവരുമെന്നും ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
ചട്ടങ്ങള്‍ പാലിക്കാതെ ശാന്തൻപാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നത് പ്രത്യേക ഹൈക്കോടതി ബെഞ്ച് തടഞ്ഞിരുന്നു.