അടിമാലി: നാല് കിലോയിലധികം ഉണക്ക കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടിയ ഒഡീഷ സ്വദേശി വിജയ ഗമാങ്കെയാണ് ടോയ്ലറ്റിൽ പോകണമെന്ന വ്യാജേന രക്ഷപ്പെട്ടത്.
എൻഫോഴ്സ്മെന്റ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി ടൗണിലെ സര്‍ക്കാര്‍ ഹൈസ്ക്കൂള് പരിസരത്തു നിന്നുമാണ് നാലേകാൽ കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപിച്ചത്.