ഭൂനിയമം ലംഘിച്ചു നില്‍ക്കുന്ന ഏറ്റവും വലിയ നിര്‍മിതിയാണ് എകെജി സെന്റർ:മാത്യു കുഴല്‍നാടൻ

ഭൂനിയമം ലംഘിച്ചു നില്‍ക്കുന്ന ഏറ്റവും വലിയ നിര്‍മിതിയാണ് എകെജി സെന്റർ:മാത്യു കുഴല്‍നാടൻ
alternatetext

കോട്ടയം: ഭൂനിയമം ലംഘിച്ചു നില്‍ക്കുന്ന ഏറ്റവും വലിയ നിര്‍മിതി എകെജി സെന്‍ററാണെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ. എകെജി സെന്‍റര്‍ പട്ടയഭൂമിയിലാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണ്. ലൈസൻസ് പ്രകാരമാണ് താൻ ഹോം സ്റ്റേ നടത്തിയത്.

വീണാ വിജയന് പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുകമറ ഉണ്ടാക്കാനാണ് ഗോവിന്ദന്‍റെ ശ്രമം. സി.എൻ. മോഹനനും സി.വി. വര്‍ഗീസിനും വരവില്‍ കവിഞ്ഞ സ്വത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയില്ലെന്ന് പറയാനുള്ള ആര്‍ജവം ഗോവിന്ദന് ഉണ്ടോ എന്നും കുഴല്‍നാടൻ ചോദിച്ചു