വഴക്ക് പറഞ്ഞതിന് കൂട്ടുകാരനെകൂട്ടി അച്ഛനെ കൊല്ലാന്‍ 15കാരന്റെ ശ്രമം

വഴക്ക് പറഞ്ഞതിന് കൂട്ടുകാരനെകൂട്ടി അച്ഛനെ കൊല്ലാന്‍ 15കാരന്റെ ശ്രമം
alternatetext

തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ 15കാരൻ മകന്റെ ശ്രമം. പൊലീസ് എത്തി പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും മകൻ ശ്രമിച്ചു. അമ്മ ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.