സംസ്ഥാനത്തെ എ.എ.വൈ റേഷൻ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി ജി.ആര് അനില്‍ നിര്‍വഹിച്ചു.
എന്നാൽ കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ ജില്ലകളിലും പൂർണ്ണതോതിൽ എത്തിച്ചേർന്നിട്ടില്ല. അതിനാൽ ആഗസ്റ്റ് 25 മുതൽ മാത്രമേ പൂർണ്ണതോതിൽ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ എന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് 28 നുള്ളില്‍ മുഴുവൻ എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും റേഷൻ കടകള്‍ വഴി ഓണക്കിറ്റ് വിതരണ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.