കൊച്ചി∙ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മണിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ലക്ഷ്മണിനെ ജാമ്യത്തിൽ വിട്ടു. കേസിലെ നാലാം പ്രതിയാണു ഐജി ലക്ഷ്മൺ.
തട്ടിപ്പു കേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീടു സർവീസിൽ തിരിച്ചെടുത്തിരുന്നു. നോട്ടിസ് പ്രകാരം രാവിലെ 11 മണിക്കു തന്നെ ഐജി ലക്ഷ്മൺ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു. വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കും