പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്തു: മാതാവിന് കോടതി മുപ്പതിനായിരം രൂപ പിഴ വിധിച്ചു.

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്തു: മാതാവിന് കോടതി മുപ്പതിനായിരം രൂപ പിഴ വിധിച്ചു.
alternatetext

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ മാതാവിന് കോടതി മുപ്പതിനായിരം രൂപ പിഴ വിധിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് പിഴ വിധിച്ചത്.

ഇവരുടെ പേരിലുള്ള ബൈക്ക് മാഹി ജെ എന്‍ എച്ച്‌ എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16 വയസ്സുകാരന് ഓടിക്കാന്‍ കൊടുത്തതായിരുന്നു. മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്ന ശിക്ഷാര്‍ഹമായ കുറ്റത്തിനാണ് കോടതി പിഴ ഉത്തരവിട്ടത്.

ഏപ്രില്‍ മൂന്നിന് കവിയൂര്‍ പെരിങ്ങാടി റോഡില്‍ അപകടകരമായി കുട്ടി ഓടിച്ചു വന്ന മോട്ടോര്‍ സൈക്കിള്‍ എസ്.ഐ.സവ്വ്യസാചി നിര്‍ത്താന്‍ അവശ്യപെട്ടുവെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുടെ നമ്ബര്‍ മനസ്സിലാക്കി അന്വേഷിച്ചതില്‍ ആര്‍സി ഉടമസ്ഥന്‍ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വെച്ച്‌ കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവ് ആണെന്നും കണ്ടെത്തുകയായിരുന്നു