ബാംബൂ ഉത്പന്നങ്ങളുടെ അന്തർദേശീയവത്കരണത്തിന്റെ ഭാഗമായി വനവാസി ജീവിതങ്ങളറിഞ്ഞ് എംഎ കോളേജ് വിദ്യാർത്ഥികൾ വനയാത്ര നടത്തി.

ബാംബൂ ഉത്പന്നങ്ങളുടെ അന്തർദേശീയവത്കരണത്തിന്റെ ഭാഗമായി വനവാസി ജീവിതങ്ങളറിഞ്ഞ് എംഎ കോളേജ് വിദ്യാർത്ഥികൾ വനയാത്ര നടത്തി.
alternatetext

കോതമംഗലം :മുള, ഈറ്റ ഉത്പന്നങ്ങളുടെ അന്തർദേശീയവത്കരണത്തിന്റെ ഭാഗമായി മാർഅത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ എം.കോം മാർക്കറ്റിംഗ് ആന്റ് ഇന്റർനാഷണൽ ബിസ്സിനസ്സ് വിഭാഗം വിദ്യാർത്ഥികൾ വിശ്വാസികളായ മനുഷ്യരുടെ ജീവിതങ്ങളറിഞ്ഞ് വനയാത്ര നടത്തി. പഠനത്തിന്റെ ഭാഗമായി നടത്തിയ യാത്ര പുതിയൊരു അനുഭവമായിരുന്നുവെന്ന് വിദ്യാർത്ഥികളും, അധ്യാപകരും ഒരേ മനസ്സോടെ പറഞ്ഞു. ഏറെ നേരം ഊരുകളിൽ ചിലവഴിച്ച സംഘം ഊരുനിവാസികൾക്ക് സ്നേഹസമ്മാനവും നൽകിയാണ് മടങ്ങിയത്.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ട്രൈബൽ കോളനിയിലാണ് പഠനാവശ്യം സന്ദർശിച്ച സംഘത്തെ ഈറ്റ കൊണ്ടുണ്ടാക്കിയ പായ, കൊട്ട, വട്ടി തുടങ്ങിയ ഉത്പന്നങ്ങൾ ആകർഷിക്കുകയും ചെയ്തു. വിദേശമാർക്കറ്റിൽ വൻഡിമാൻഡുള്ള ഇത്തരം വസ്തുക്കൾ നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിച്ചാൽ പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ സാധിക്കുമെന്ന് വകുപ്പ് മേധാവി ഷാരി സദാശിവൻ പറഞ്ഞു. ഓണവിപണിയോട് അനുബന്ധിച്ച് മുള, ഈറ്റ ഉൽപന്നങ്ങൾക്ക് നല്ല ഡിമാൻഡ് ലഭിക്കുമെന്ന് ആദിവാസി വനിത പുഷ്പ പറഞ്ഞു.