വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തായാല്‍ കേരളം ഞെട്ടും; മാത്യു കുഴല്‍നാടന്‍

വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തായാല്‍ കേരളം ഞെട്ടും; മാത്യു കുഴല്‍നാടന്‍
alternatetext

തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് അദേഹം പറഞ്ഞു. പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ പറയുന്ന 1.72 കോടി രൂപയേക്കാള്‍ വലിയ തുകയാണ് വീണ ഇതിനോടകം കൈപ്പറ്റിയതെന്നും കുഴല്‍നാടൻ പറഞ്ഞു.

ഇപ്പോള്‍ സമൂഹത്തിന് മുന്നില്‍ എത്തിയിരിക്കുന്നത് ഒരു കമ്ബനിയില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ വലിയ തുകകളാണ് ഇതിനോടകം കൈപ്പറ്റിയതെന്നും കുഴല്‍നാടൻ ആരോപിച്ചു. ഇവിടെ വീണ നികുതി അടച്ചോ എന്നുള്ളതല്ല വിഷയം എന്നും കരിമണല്‍ കമ്ബനിയില്‍ നിന്നും അവര്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തുമെന്നും പറഞ്ഞു.

കേരളത്തിലെ ആളുകളുടെ ഇതുവരെ ഉണ്ടായിരുന്ന ധാരണ മുഖ്യമന്ത്രിയുടെ മകള്‍ കഠിനാധ്വാനം ചെയ്ത് ഒരു കമ്ബനിയുണ്ടാക്കി അതില്‍ നിന്നാണ് പണം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ കമ്ബനി 73 ലക്ഷം രൂപ നഷ്ടത്തിലാണ് അവസാനിച്ചത്. ഏത് ക്രൈം ചെയ്താലും തെളിവിനുള്ള ഒരു നൂല് ബാക്കിയുണ്ടാകും. 2013-14 മുതല്‍ 2019-20 വരെ കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലിലിന്റെ കണക്കുകളില്‍ ഉണ്ടായിരുന്ന തെറ്റായ കാര്യങ്ങളെ കുറിച്ച്‌ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും അതിന്റെ ഭാഗമായി റെയ്ഡ് നടത്തുകയും ചെയ്തു.