വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി കെ രാധാകൃഷ്ണൻ.

വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി കെ രാധാകൃഷ്ണൻ.
alternatetext

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതു വിദ്യാലയങ്ങളെ മികച്ച നിലവാരത്തില്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം വഹിക്കുന്നത്.

പിന്നിട്ട ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ 3800 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ സര്‍ക്കാറിന് സാധിച്ചു. നാളത്തെ സമൂഹത്തെ നിര്‍ണയിക്കുന്നത് ഇന്നത്തെ വിദ്യാഭ്യാസമാണ്, നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകാപരമായ സ്ഥാനമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞനത്തിന്റെ ഭാഗമായ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്‌ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 22.3 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കിച്ചണ്‍ സ്റ്റോര്‍ സമര്‍പ്പണവും, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു.

സേവ്യര്‍ ചിറ്റിലപ്പള്ളി എം എല്‍ എ അധ്യക്ഷനായി. സ്കൂളില്‍ മറ്റൊരു കെട്ടിടം കൂടി നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായി എം എല്‍ എ പറഞ്ഞു . തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയര്‍ ജോജി പോള്‍ കാഞ്ഞൂത്തറ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ റഹീം വീട്ടിപറമ്ബില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, പുഴക്കല്‍ ബ്ലോക്ക് മെമ്ബര്‍ ജ്യോതി ടീച്ചര്‍, പഞ്ചായത്ത് മെമ്ബര്‍മാരായ പി എ ലോനപ്പൻ, പ്രകാശ് ഡി ചിറ്റിലപ്പിള്ളി, നിഷാ സജീവൻ, വിദ്യാ കിരണം ജില്ലാ കോഡിനേറ്റര്‍ എൻ കെ രമേശ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ അൻസാര്‍ കെ എ എസ്, പ്രിൻസിപ്പാള്‍ ഇ കെ ഗീത, പ്രധാനാധ്യാപിക സി രേഖ രവീന്ദ്രൻ, പിടിഎ പ്രസിഡണ്ട് പ്രശാന്ത് ഡി ചിറ്റിലപ്പിള്ളി, സി ബി അമ്ബിളി, ഡേവിസ് കണ്ണനായ്ക്കല്‍, പി ടി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.