വ്യാജ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്; 175ലിറ്റർ കോട പിടികൂടി

വ്യാജ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്; 175ലിറ്റർ കോട പിടികൂടി
alternatetext

മാവേലിക്കര: വള്ളികുന്നം,കന്നിമേൽഭാഗത്തുള്ള വ്യാജവാറ്റു കേന്ദ്രത്തിൽ നൂറനാട്എക്സൈസ് റെയിഞ്ച് സംഘവും , ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ175ലിറ്റർ കോടയും പിടികൂടി. കന്നിമേൽ പുലിരി വീട്ടിൽ,ബാലൻ മകൻ രഘു (52)പ്രതിയാക്കി കേസെടുത്തു.ഇയാൾ മുൻ അബ്കാരികേസിൽപ്രതിയാണ്.

ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്.ഈ വീട്ടിൽ വ്യാജ വാറ്റ്കേന്ദ്രം പ്രവർത്തിക്കുന്നുയെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ഈ സ്ഥലംഎക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രിവന്റീവ് ഓഫീസർ B.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സംഘമാണ് കേസ് എടുത്തത് .

റെയ്ഡിന്പ്രിവന്റീവ് ഓഫീസർമാരായ,N.സതീശൻ,M.അബ്ദുൽ ഷുക്കൂർ,സിവിൽ എക്സൈസ് ഓഫീസർമാരായ S.Sസിനുലാൽ, V.അരുൺ, വനിത സിവിൽ എക്സൈസ് ഓഫീസർ I.അനിതാകുമാരിഎന്നിവർ പങ്കെടുത്തു.

പൊതുജനങ്ങൾക്ക് പരാതിഅറിയിക്കാൻ
0479 2383400,9400069503