കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനി ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ പ്രാഥമിക പരിശോധന ആരംഭിച്ച് ഇഡി. കൊച്ചി ഇഡി ഓഫിസില്‍ ലഭിച്ച പരാതികളില്‍ ആണ് പരിശോധന ആരംഭിച്ചത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പ് രേഖയിലുള്ള വ്യക്തികള്‍, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കും. വീണ വിജയനും കമ്ബനിയും അന്വേഷണ പരിധിയിലാണ്.
മാസപ്പടി വിവാദം ഒതുക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല, പിണറായി വിജയനും പണം കൈപ്പറ്റിയിട്ടുണ്ട്. വലിയ അഴിമതിയാണ് നടന്നത്. നേരിട്ടുള്ള അഴിമതിയാണ്. ഇത് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുമെന്നും സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.