തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. തൃശൂരിലെ ചൂണ്ടലില്‍ ഇന്നലെ വൈകീട്ട് 7.15 ടെയാണ് സംഭവം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴുന്നാന സ്വദേശി കെ ഷെല്‍ജിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്.
വെട്ടുകാടുള്ള ഷെല്‍ജിയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ കാറില്‍ നിന്ന് പുക ഉയരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് യാത്രികര്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നിറങ്ങി. അല്പസമയം കഴിയുമ്ബോഴേക്കും തീ ആളി പടര്‍ന്നു. തുടര്‍ന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രവീന്ദ്രൻ, അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ ലൈജു,രഞ്ജിത്ത്, വിഷ്ണു, ജോസ്, നവാസ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി തീ അണച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിന് തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും കാര്‍ പരിശോധിക്കും.