വിദ്വേഷപ്രസംഗങ്ങള്‍ ഏത് വിഭാഗങ്ങള്‍ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി

വിദ്വേഷപ്രസംഗങ്ങള്‍ ഏത് വിഭാഗങ്ങള്‍ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി
alternatetext

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങള്‍ ഏത് വിഭാഗങ്ങള്‍ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. നൂഹ് സംഘര്‍ഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേരളത്തില്‍ ലീഗ് റാലിയില്‍ നടന്ന വിദ്വേഷമുദ്രവാക്യം ഒരു ഹര്‍ജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോള്‍ ആണ് കോടതി നീരീക്ഷണം.

വിദ്വേഷപ്രസംഗത്തിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഈ മാസം 25 ലേക്ക് മാറ്റി