ബംഗളൂരു: പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍നിന്നു ലാൻഡര്‍ മൊഡ്യൂള്‍ വിജയകരമായി വേര്‍പെടുത്തിയതോടെ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 പ്രധാന നാഴികക്കല്ല് കൈവരിച്ചു. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉള്‍പ്പെടുന്ന ലാൻഡര്‍ മൊഡ്യൂള്‍ ചന്ദ്രന്‍റെ ഉപരിതലത്തിലേക്കു താഴ്ന്നുതുടങ്ങും.ഭ്രമണപഥ ക്രമീകരണത്തിലൂടെ ചന്ദ്രനും വിക്രമുമായുള്ള കുറഞ്ഞ അകലം 30 കിലോമീറ്ററാക്കും. 23-ന് 30 കിലോമീറ്റര്‍ അകലെനിന്നാകും വിക്രം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക.
മൊഡ്യൂള്‍ ഇപ്പോള്‍ ചന്ദ്രന്‍റെ ഉപരിതലത്തോട് അടുക്കുന്ന ഒരു ഭ്രമണപഥത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്