തിരുവനന്തപുരം: തനിക്കെതിരായ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം തള്ളി മാത്യു കുഴല്‍നാടൻ എംഎല്‍എ . അതോടൊപ്പം ആദായനികുതി രേഖകള്‍ പുറത്തുവിട്ടു. ഇത്തരത്തിലുള്ള ആരോപണം സി പി എം ഉന്നയിക്കുന്നത് അദ്ധ്വാനത്തിന്റെ വില അറിയാത്തതിനാലാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അഭിഭാഷക സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ആദായ നികുതി രേഖകള്‍ പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും ചോദിച്ചു. വിശ്വാസ്യത ചോദ്യം ചെയ്താല്‍ സഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.