തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വൈകീട്ട് രാജ്ഭവനില്‍ വിരുന്നൊരുക്കി.മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരൻ, കെ.ആര് ജ്യോതിലാല്‍, ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ലോകായുക്ത സിറിയക് ജോസഫ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ, വനം വന്യജീവി വകുപ്പ് മേധാവി ഗംഗാ സിംഗ് എന്നിവര്‍ പങ്കെടുത്തു.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗവര്‍ണറുടെ പത്നി രേഷ്മ, മുഖ്യമന്ത്രിയുടെ പത്നി കമല, ഉന്നത സായുധസേന ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ബിസിനസ് രംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു