മണിപ്പൂരില്‍ ഇരകള്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍.

മണിപ്പൂരില്‍ ഇരകള്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍.
alternatetext

വര്‍ഗീയ കലാപത്തിലേക്ക് വഴിമാറിയ മണിപ്പൂരില്‍ ഇരകള്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന കലാപബാധിതരെ പുനരധിവസിപ്പിക്കാനാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്നത്.

ജീവൻ രക്ഷിക്കാൻ സ്വന്തം താമസസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് മൂന്നു മാസമായി ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന പതിനായിരങ്ങളാണ് മണിപ്പൂരിലുള്ളത്. അഞ്ചു കേന്ദ്രങ്ങളിലായി ജൂണ്‍ 26ന് വീടുനിര്‍മാണം ആരംഭിച്ചതായും പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്താണ് പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അധികൃതര്‍ പറഞ്ഞു