ഇത്തവണ നെഹ്റു ട്രോഫി വീയപ്പുരം ചുണ്ടന്

 ഇത്തവണ നെഹ്റു ട്രോഫി വീയപ്പുരം ചുണ്ടന്
alternatetext

ആലപ്പുഴ: ഇത്തവണ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപ്പുരം ചുണ്ടന് നെഹ്റു ട്രോഫി . ആവേശഭരിതമായ മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ, കെടിബിസി തുഴഞ്ഞ ചമ്ബക്കുളം ചുണ്ടൻ, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്

നാലു വള്ളങ്ങൾ ഇഞ്ചോടിഞ്ചു മത്സരിച്ച ഫൈനലിൽ 4 മിനിറ്റും 21 സെക്കൻഡും എടുത്താണു പിബിസിയുടെ വിജയം. നെഹ്റു ട്രോഫിയിൽ വീയപുരം ചുണ്ടന്റെ കന്നികിരീടവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടർച്ചയായ നാലാം കിരീട നേട്ടവുമാണ്. 2018, 19, 2022 വർഷങ്ങളിലായിരുന്നു തുടർനേട്ടം.

കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മില്ലി സെക്കൻഡുകൾക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തും എത്തി.

വനിതകളുടെ തെക്കനോടി തറ വിഭാഗത്തിൽ ആദ്യമായി മത്സരിച്ച പുന്നമട സായ് സെന്റർ വിജയികളായി. 4 മിനിറ്റ് 21.22 സെക്കൻഡിലാണ് വീയപുരം ഫൈനലിൽ ഫിനിഷ് ചെയ്തത്. ചമ്പക്കുളം (4.21.28), നടുഭാഗം (4.22.22), കാട്ടിൽതെക്കേതിൽ (4.22.63) എന്നിങ്ങനെയാണ് മറ്റു വള്ളങ്ങളുടെ ഫിനിഷിങ് സമയം. ഹീറ്റ്സ് മൽസരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച നാലു വള്ളങ്ങളായിരുന്നു ഫൈനലി‍ൽ മാറ്റുരച്ചത്.

അഞ്ച് ഹീറ്റ്സുകളായി നടന്ന മൽസരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനായിരുന്നു (4.18.80). അതിനിടെ നെഹ്റു ട്രോഫി വളളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാൻ കഴിയാഞ്ഞതാണ് കാരണം. ഇതേത്തുടർന്ന് മന്ത്രി സജി ചെറിയാൻ വള്ളംകളി മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു..