ശക്തമായ രാഷ്ട്രീയ മത്സരം പുതുപ്പള്ളിയില്‍ ഉണ്ടാകും- ഇ പി ജയരാജന്‍

ശക്തമായ രാഷ്ട്രീയ മത്സരം പുതുപ്പള്ളിയില്‍ ഉണ്ടാകും- ഇ പി ജയരാജന്‍
alternatetext

പുതുപ്പള്ളിയില്‍ ശക്തമായ രാഷ്ട്രീയ മത്സരം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. രാഷ്ട്രീയ മത്സരത്തില്‍ കരുത്തനായ നേതാവിനെ തന്നെയാണ് പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജയരാജൻ പ്രതികരിച്ചു. ജയ്ക്ക് സി തോമസ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. കേരളത്തിന്‌ സുപരിചിതനായ യുവജന നേതാവാണ്. ഉയര്‍ന്ന രാഷ്ട്രീയ നിലവാരവും രാഷ്ട്രീയ പക്വതയുമുള്ള നേതാവ്, കേരളത്തിന്റെ പ്രതീക്ഷയാണ് ജയ്ക്ക് സി തോമസ്.

പുതുപ്പള്ളി രണ്ടും കയ്യും നീട്ടി ഇടതു സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കും. അതിനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ട്. കേരളത്തിന്റെ ആകെ നേതൃരംഗം പുതുപ്പള്ളി കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതുപള്ളിയില്‍ സഹതാപ മത്സരം ആയിരിക്കുമെന്ന് പറഞ്ഞത് ഞങ്ങളല്ല. എല്‍ഡിഎഫ് രാഷ്ട്രീയ മത്സരത്തിന് തന്നെയാണ് ഒരുങ്ങുന്നത്.

പ്രത്യേകിച്ച്‌ സഹതാപ തരംഗം ഒന്നും പുതിപ്പള്ളിയില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കിടെ എം വി ഗോവിന്ദനാണ് ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചത്. പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.