ന്യൂഡല്‍ഹി: മൂന്ന് ഹൈക്കോടതികളിലെ ഒമ്ബത് ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ 4 വീതം ജഡ്ജിമാരേയും അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയേയുമാണ് സ്ഥലം മാറ്റിയത്. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് സ്ഥലം മാറ്റം.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ജസ്റ്റിസ് ഹേമന്ത് എം പ്രാച്ഛകിനെ പട്‌നയിലേക്ക് മാറ്റി.