കൊച്ചി:എന്‍എസ്‌എസിന്‍റെ നാമജപഘോഷയാത്രയ്‌ക്കെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരേ എന്‍എസ്‌എസ് തിരുവനന്തപുരത്ത് നടത്തിയ ഘോഷയാത്രയ്‌ക്കെതിരേ ഗതാഗതം തടസപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഇതിനെതിരേ കേസിലെ ഒന്നാം പ്രതിയായ എന്‍എസ്‌എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
2023-08-10