ഡല്‍ഹി : പിണറായി വിജയൻ മകളുടെ പേരില്‍ പണം വാങ്ങുകയാണെന്ന് മാസപ്പടി വിവാദത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വീണ സര്‍വീസ് ടാക്സ് ആണ്. എന്തിന് പണം നല്‍കിയെന്ന് വ്യക്തമാക്കണം, ഇത് അഴിമതി പണമാണ്. പിണറായി വിജയൻ മകളുടെ പേരില്‍ പണം വാങ്ങുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം ഇന്ന് നിയമ സഭയില്‍ കൊണ്ട് വരുന്നതില്‍ യുഡിഎഫില്‍ തീരുമാനമായില്ല. വിഷയം അടിയന്തിര പ്രമേയമായി സഭയില്‍ ഉന്നയിക്കാനായിരുന്നു ആദ്യത്തെ ആലോചന. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമായില്ല. സഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്.
എന്നാല്‍ ഡയറിക്കൊപ്പം സിഎംആര്‍എല്‍ പണം നല്‍കിയവരുടെ രേഖയില്‍ സ്വന്തം നേതാക്കളുടെ പേരും വന്നതാണ് യുഡിഎഫ് പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം. വിഷയം ശക്തമായി ഉന്നയിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് യുഡിഎഫ് നേതാക്കളുടെ പിന്മാറ്റം