കോതമംഗലം: മാതാപിതാക്കൾക്കൊപ്പം വീടിനു ചുറ്റും ഓടിച്ചാടി നടന്നിരുന്ന രണ്ടു വയസുകാരൻ നിസാരസമയങ്ങൾക്കുള്ളിൽ പടുതാകുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോതമംഗലം മലയൻകീഴ് പൊൻവേലിയിൽ വീട്ടിൽ കുര്യാക്കോസിന്റെ മകൻ മാത്യുവിനെയാണ് വീടിനു സമീപത്തെ പടുതാകുളത്തിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കളുടെ ശ്രദ്ധ അൽപം മാറിയ സമയത്താണ് ഈ അത്യാഹിതം സംഭവിച്ചത്. ഉടൻ തന്നെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരം ധർമഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.