വീണ വിജയന് മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ 

വീണ വിജയന് മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ വിജയന് മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കമ്ബനിയില്‍ നിന്ന് ഏത് പശ്ചാത്തലത്തിലാണ് വീണ വിജയന്‍ ഭീമമായ തുക വാങ്ങിയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീണയുടെ കമ്ബനിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ല. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി വെല്ലുവിളിയും ആക്രോശവും നടത്തി ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വിവിധ സേവനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് വീണയും ഇവരുടെ സ്ഥാപനമായ എക്‌സാലോജിക്ക് സിഎംആര്‍എലുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സേവനങ്ങള്‍ ഒന്നും നല്‍കിയില്ലെന്നും എന്നാല്‍ കരാര്‍ പ്രകാരം പണം നല്‍കിയെന്നും കര്‍ത്ത ആദായ നികുതി വകുപ്പിന് മൊഴി നല്‍കി.

സിഎംആര്‍എല്‍ എന്ന കമ്ബനിയുടെ ചിലവുകള്‍ വന്‍ തോതില്‍ പെരുപ്പിച്ച്‌ കാട്ടി നികുതി വെട്ടിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.