കാന്‍സര്‍ മരുന്നു പരമാവധി വില കുറച്ച് നല്കാന് സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നു മന്ത്രി വീണ ജോര്‍ജ്. ആര്‍സിസിയില്‍ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള മൂന്ന് ടെസ്ല എംആര്‍ഐ യൂണിറ്റിന്റെയും മൂന്ന് – ഡി ഡിജിറ്റല്‍ മാമോഗ്രഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
പൂര്‍ണമായും സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയായി ആര്‍സിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അനെര്‍ട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിര്‍വഹിച്ചു. Dailyhunt