ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്ലവതരണം.രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഇതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും കേ ന്ദ്രത്തിന്‍റെ പരിധിയില്‍ വരും. ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്‍.
പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് പലവട്ടം നിര്‍ത്തിവെച്ച സഭയില്‍ അമിത് ഷാ തന്നെയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷൻ ബില്‍ ലോക്സഭയും പാസാക്കി. ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് ഡല്‍ഹി ഓര്‍ഡിനൻസിന് പകരമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്.