കൊച്ചി: മലയാളികള്‍ക്ക് വറുതിയുടെ ഓണമാണ് പിണറായി വിജയൻ സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ സമ്മാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിലക്കയറ്റം നിയന്ത്രിക്കാനോ ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനോ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും സപ്ലൈക്കോ മാര്‍ക്കറ്റുകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളിലും പല സബ്‌സിഡി സാധനങ്ങളും ലഭ്യമല്ലാതായിട്ട് മാസങ്ങളായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓണക്കിറ്റുകളും കുറച്ചു പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ജനങ്ങളെ വലയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് കെ.സുരേന്ദ്രൻ ഈകാര്യങ്ങള്‍ പറഞ്ഞത്.