മുവാറ്റുപുഴയിലെ ബന്ധുവീടിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ വെള്ളത്തിൽ മുങ്ങിമരിച്ചു.

മുവാറ്റുപുഴയിലെ ബന്ധുവീടിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ വെള്ളത്തിൽ മുങ്ങിമരിച്ചു.
alternatetext

മുവാറ്റുപുഴ : വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് സ്വദേശികളാണ് മുവാറ്റുപുഴയിലെ ബന്ധുവീട്ടിനു സമീപം കുളിക്കാനിറങ്ങി ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചത്.

അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.