25 സെന്റ് വരെ ഭൂമിക്ക് തരം മാററുന്നതിന് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

25 സെന്റ് വരെ ഭൂമിക്ക് തരം മാററുന്നതിന് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്
alternatetext

കൊച്ചി : 25 സെന്റ് വരെ ഭൂമിക്ക് തരം മാററുന്നതിന് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതിyയുടെ ഉത്തരവ്. 25 സെന്റിന് മുകളിലുള്ള അധിക ഭൂമിക്ക് മാത്രമെ ഫീസ് ഇടാക്കാന്‍ കഴിയു എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ ഇടുക്കി സ്വദേശിയാണ് കോടതിയെ സമീപിച്ചത്.