നികുതിവെട്ടിപ്പിൽ കുടുങ്ങിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിഎഎം ബഷീർ രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐ(എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു.

നികുതിവെട്ടിപ്പിൽ കുടുങ്ങിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിഎഎം ബഷീർ രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐ(എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു.
alternatetext

കോതമംഗലം: ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിഎഎം ബഷീർ രാജി വയ്ക്കണമെന്ന ആവശ്യവുമായി്പ്പെട്ട് സിപിഐ എം നോർത്ത് ലോക്കൽ കമ്മിറ്റി നെല്ലിക്കുഴിയിൽ നടത്തിയ പ്രതിഷേധ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ്പി.എം.മജീദ് അധ്യക്ഷനായി.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ , ഏരിയ സെക്രട്ടറി കെ.എ.ജോയി , ആൻ്റണി ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം കെ ജി ചന്ദ്രബോസ്, കെ.എം.പരീത് ,കെ പി ജയകുമാർ, സഹിർ കോട്ടപ്പറമ്പിൽ ,പി എം അഷറഫ് ,കെ പി മോഹനൻ ,ആദർശ് കുര്യാക്കോസ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായഎം എ മുഹമ്മദ് ,അനു വിജയനാഥ് , ടി എം അബ്ദുൾ അസീസ് ,അരുൺ സി ഗോവിന്ദ് ,ബീന ബാലചന്ദ്രൻ ,സീന എൽദോസ് ,ഷഹന അനസ് ,ഷാഹിത ഷംസുദ്ദീൻ ,നൂർജ മോൾ ഷാജി ,എൻ പി അസൈനാർ ,കെ ജി ഷാജി ,കെ കെ നാസർ തുടങ്ങിയവർ പങ്കെടുത്തു