ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ സംവിധായകന് രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന് വിനയന് കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും എഐവൈഎഫ് പരാതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളും ഇടപെടുന്നത്. വിവാദത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംവിധായകന് വിനയന് നേരിട്ട് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആണ് നടപടി. എത്രയും വേഗം വിഷയമന്വേഷിച്ച് സംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം.
വിനയന്റെ ചിത്രമായ ‘പത്തൊമ്ബതാം നൂറ്റാണ്ടി’ന് അവാര്‍ഡ് നല്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടു എന്നുള്ളതാണ് ആരോപണം. ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ സന്ദേശങ്ങളും വിനയന് നേരത്തെ പുറത്ത് വിട്ടിരുന്നു. വിവാദം ഉയര്‍ന്നതിന് പിന്നാലെ രഞ്ജിത്തിനെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ സജി ചെറിയാനും പ്രതിരോധത്തിലായി