പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ കൊല്ലാനുള്ള ശ്രമത്തിൽ ഭർത്താവ് പൊള്ളലേറ്റു മരിച്ചു.

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ കൊല്ലാനുള്ള ശ്രമത്തിൽ ഭർത്താവ് പൊള്ളലേറ്റു മരിച്ചു.
alternatetext

വടക്കഞ്ചേരി: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാനുള്ള ശ്രമത്തിൽ ഭർത്താവ് പൊള്ളലേറ്റു മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ബസ് കാത്തു നിന്ന കാർത്തികയുടെ ശരീരത്തിലേക്ക് ഭർത്താവായ പല്ലശ്ശന അയ്യംകുളം പ്രമോദ്(36) പെട്രോളൊഴിച്ചത്.

സമീപമുണ്ടായിരുന്ന കുട്ടികൾക്കൊപ്പം കാർത്തികയും ഒഴിഞ്ഞു മാറിയതിനാൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ പ്രമോദിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ പ്രമോദ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.