ആറുവയസുകാരിയുടെ ക്രൂരമായ കൊലപാതകത്തിലും, പോലീസ് അനാസ്ഥയിലും പ്രതിഷേധിച്ച് അഭിഭാഷകർ കോടതി പരിസരത്ത് പ്രതിഷേധം നടത്തി.

ആറുവയസുകാരിയുടെ ക്രൂരമായ കൊലപാതകത്തിലും, പോലീസ് അനാസ്ഥയിലും പ്രതിഷേധിച്ച് അഭിഭാഷകർ കോടതി പരിസരത്ത് പ്രതിഷേധം നടത്തി.
alternatetext

കോതമംഗലം: ആലുവയിൽ നടന്ന ആറുവയസുകാരിയായ പെൺകുട്ടിയുടെ വളരെ പൈശാചികമായ കൊലപാതകത്തിലും, കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയശേഷമുള്ള പോലീസിൻ്റെ അനാസ്ഥയിലും പ്രതിഷേധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് കോതമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോതമംഗലം കോടതി പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. എം.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. രാധാകൃഷ്ണൻ, അഡ്വ. കെ. ജെ. ദേവസ്യ, അഡ്വ. എ. ആർ. സുമേഷ്, അഡ്വ. വേണുഗോപാൽ, അഡ്വ. എം. കെ. മഞ്ജു, തുടങ്ങിയവർ പങ്കെടുത്തു.