പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി
alternatetext

പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഹകരണ സൊസൈറ്റി ജീവനക്കാരിയെയാണ് പട്ടാപ്പകല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയ്ക്കാണ്‌സംഭവം.

മരണത്തിന് കാരണം വ്യക്തമാക്കി എഴുതി വെച്ച കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് സീന തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പരിയാരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.