ആലുവയില്‍ അഞ്ചുവയസുകാരിയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത് അതി ക്രൂരമായി

ആലുവയില്‍ അഞ്ചുവയസുകാരിയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത് അതി ക്രൂരമായി
alternatetext

എറണാകുളം: ആലുവയില്‍ അഞ്ചുവയസുകാരിയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത് അതി ക്രൂരമായി. പ്രതിയുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ഏല്‍ക്കേണ്ടി വന്ന ക്രൂരത വ്യക്തമാകുന്നത്. ബലാത്സംഗത്തിനിടെ കുട്ടി കൊല്ലപ്പെട്ടതായാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയിലാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രതി കുട്ടിയെ ഉപദ്രവിക്കുമ്ബോള്‍ കുട്ടി ഉറക്കെ നിലവിളിച്ചെന്നും ഈ സമയത്ത് പ്രതി കുട്ടിയുടെ വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് പ്രതിയുടെ വീട്. കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ആളാണ് പ്രതി. ജാമ്യം ലഭിച്ചാല്‍ ഇയാള്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്.

കൊലപാതകം നടന്നത് ബലാത്സംഗത്തിനിടെയാണ്. കൊലപാതകം നടത്തുമ്ബോള്‍ പ്രതി മദ്യലഹരിയില്‍ അല്ല, സ്വബോധത്തിലായിരുന്നുവെന്നും പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങി ഒൻപത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.