തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഡി.ജി.പിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടി.കെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എ.ഡി.ജി.പിയാകും. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി.
ഫയര്‍ ഫോഴ്സിലേക്കാണ് മാറ്റം. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. കൊച്ചി കമീഷണര്‍ സേതുരാമനെയും മാറ്റി. എ. അക്ബര്‍ കൊച്ചി കമീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐ.ജിയാകും. നേരത്തെ ഉത്തര മേഖല ഐ.ജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്കി.
ക്രമസമാധാന ചുമതലയുളള എം ആര് അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നല്കി.പി. പ്രകാശ് മനുഷ്യാവകാശ കമീഷൻ ഐ.ജി ആകും. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി ആകും.