കോതമംഗലം: മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ‘മണിപ്പൂരിനെ രക്ഷിക്കുക’ എന്നതായിരുന്നു പ്രതിഷേധ കൂട്ടായ്മ ഉയർത്തിയ മുദ്രാവാക്യം. കോതമംഗലം എംഎൽഎ ആന്റണി ജോൺ അധ്യക്ഷനായ പ്രതിഷേധ കൂട്ടായ്മ എൻസിപി ജില്ലാ പ്രസിഡൻ്റ് ടി.പി.അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ്, ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ.അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം എ.എ.അൻഷാദ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ ബാബു പോൾ, കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് , കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.ജോർജ് പൊട്ടയ്ക്കൽ, പി.ടി.ബെന്നി, ശാന്തമ്മ പയസ്, എൻ.സി.ചെറിയാൻ, ബാബുപോൾ, ഷാജിപീച്ചക്കര, ബേബി പൗലോസ്, സാജൻഅമ്പാട്ട്, രമേഷ് സോമരാജൻ, തോമസ്.ടി.ജോസഫ്, ടി.പി.തമ്പാൻ, ജിജി.സി.പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.