സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു

സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു
alternatetext

കോഴിക്കോട്: താമരശേരി കോരങ്ങാട്ട് സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. വട്ടക്കുരു അബ്ദുല്‍ ജലീലിന്‍റെ മക്കളായ മുഹമ്മദ് ആദി(13), മുഹമ്മദ് ആഷിര്‍(7) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് ശുചിമുറി ടാങ്കിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം സംഭവിച്ചത്.

ഏറെസമയമായിട്ടും കുട്ടികള്‍ ട്യൂഷന് എത്താതിരുന്നതിനെത്തുടര്‍ന്ന നടത്തിയ തെരച്ചിലിനിടെ, വെള്ളക്കെട്ടിന് സമീപത്ത് നിന്ന് ഇവരുടെ ചെരിപ്പും പുസ്തകവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും പുറത്തെത്തിച്ച്‌ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.