പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് മുസ്‍ലീം ലീഗ്

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് മുസ്‍ലീം ലീഗ്
alternatetext

പുതുപ്പള്ളിയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് മുസ്‍ലീം ലീഗ്. പുതുപ്പള്ളിയില്‍ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്‍ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കോണ്‍ഗ്രസ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി ആരായാലും അദ്ദേഹത്തെ വിജയിപ്പിക്കാൻ ലീഗ് മുൻനിരയിലുണ്ടാകും. ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ല.

എല്‍.ഡി.എഫും ബി.ജെ.പിയും മത്സരിക്കരുതെന്ന സുധാകരന്റെ നിര്‍ദേശം ശരിയാണ്. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് നടക്കുമോ എന്നറിയില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികളെന്നും സലാം പറഞ്ഞു. അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ സുധാകരൻ ഇന്ന് രാവിലെ നടത്തിയ പ്രസ്താവനക്ക് തിരുത്തുമായി രംഗത്തെത്തി.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്ബോള്‍ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.