കൊച്ചി: റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ കേസില്‍ പ്രതിയാക്കിയാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആളുകള്‍ രണ്ടുവട്ടം ആലോചിക്കുമെന്നും പരിക്കേറ്റവര്‍ റോഡില്‍ രക്തം വാര്‍ന്നു മരിക്കുന്ന ദു:സ്ഥിതിയുണ്ടാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോട്ടയം അതിരമ്ബുഴ സ്വദേശിയായ അലക്സാണ്ടര്‍ കുര്യന്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ കോട്ടയം എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരേ അമ്മയും ഭാര്യയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സോഫി തോമസാണ് ഈ മുന്നറിയിപ്പു നല്‍കിയത്.
2010 മാര്‍ച്ച് അഞ്ചിന് കടുത്തുരുത്തിക്കു സമീപം അലരിയിലാണ് അപകടം സംഭവിച്ചത്. അലക്സാണ്ടറുടെ ബൈക്ക് എതിരെ വന്ന ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായതെന്നും ഇന്‍ഷ്വറന്‍സ് കമ്ബനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ബന്ധുക്കള്‍ ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്‍റെ ഓട്ടോയിലിടിച്ചല്ല അപകടമുണ്ടായതെന്നും പരിക്കേറ്റ അലക്സാണ്ടറിനെ ആശുപത്രിയില്‍ എത്തിച്ച തന്നെ പോലീസ് അന്യായമായി പ്രതി ചേര്‍ത്തതാണെന്നും ഓട്ടോഡ്രൈറായ കടുത്തുരുത്തി സ്വദേശി ബാബു ജോസഫ് വ്യക്തമാക്കി.
കേസിലെ മറ്റു വസ്തുതകള്‍ കൂടി കണക്കിലെടുത്ത എംഎസിടി നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് അലക്സാണ്ടറിന്‍റെ അമ്മയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്.