തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി. മന്ത്രി ആൻറണി രാജു ആണ് ഇക്കാര്യമറിയിച്ചത്. ഇവര്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നു. സ്വകാര്യ ബസുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്ര ഇളവുണ്ടായിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
2023-07-22