മാവേലിക്കര-പന്തളം റൂട്ടിലെ യാത്ര വീണ്ടും ദുരിതക്കയത്തിൽ

മാവേലിക്കര-പന്തളം റൂട്ടിലെ യാത്ര വീണ്ടും ദുരിതക്കയത്തിൽ
alternatetext

മാവേലിക്കര-പന്തളം റൂട്ടിലെ യാത്ര വീണ്ടും ദുരിതക്കയത്തിൽ. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഉള്ള ഓട നിർമ്മാണത്തിന്‍റെ ഭാഗമായി തഴക്കര റെയിൽവേ മേൽപ്പാലം ഭാഗത്ത് ഗതാഗതം പൂർണമായി അടച്ചു. ഇനിയും പന്തളം മാവേലിക്കര ചെങ്ങന്നൂർ ഭാഗത്ത്പോകുന്നതിനായി 5 കിലോമീറ്ററിലധികം യാത്ര ചെയ്യണം.

ഈ റൂട്ടിലെ റോഡ് പണി കഴിഞ്ഞിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളു ഗതാഗതം പുനഃസ്‌ഥാപിച്ചിട്ട്.വീണ്ടും ഒരുമാസത്തോളം അടച്ചിടുന്നതുമൂലം കല്ലുമല തെക്ക് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടങ്ങി.താരതമ്യേന വീതി കുറഞ്ഞ റോഡാണ് വെട്ടിയാർ നാലുമുക്കുമുതൽ കല്ലുമല വരെയുള്ളത്.കൂടാതെ മിക്ക സ്ഥാലങ്ങളിലും കൊടും വളവുകളും ഉണ്ട്. കല്ലുമലയിൽ മിക്ക ദിവസവും ചന്തയുള്ളതിനാൽ ആ ഭാഗത്തുകൂടി വാഹനം എങ്ങനെ പോകുമെന്ന് കണ്ടറിയണം.

തഴക്കര റെയിൽവേ ഓവർ ബ്രിഡ്ജ് സമീപം റോഡിന് കുറുകെ ഓട് പണി നടക്കുന്നതിനാൽ ജൂലൈ ഇരുപതാം തീയതി മുതൽ ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി വരെയുള്ള ഒരു മാസക്കാലം ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നത് .പന്തളം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കല്ലുമല അറുന്നൂറ്റിമംഗലം ഇറവങ്കര വഴിയും ചെറിയ വാഹനങ്ങൾ വഴുവാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , റെയിൽവേഗേറ്റ് വഴി പൈനുംമൂട് എത്തി പോകാം