സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു

സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു
alternatetext

മംഗളൂരു: ഉടുപ്പി ട്രാസി-മറവന്തെ ബീച്ചില്‍ യുവാവ് മുങ്ങി മരിച്ചു. ഗഡഗ് സ്വദേശി പി.എം.പീര്‍ നഡഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരായ സിറാജ്, സിദ്ധപ്പ എന്നിവര്‍ക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു പീര്‍. കുളിക്കുംമുമ്ബേ കരയോട് ചേര്‍ന്ന് പാറപ്പുറത്ത് കയറി മൂവരുടെയും സെല്‍ഫി എടുക്കുന്നതിനിടെ പീര്‍ തെന്നി കടലിലേക്ക് വീഴുകയായിരുന്നു.

ശക്തമായ തിരയില്‍ കാണാതായ യുവാവിനായി പൊലീസ്, അഗ്നിശമന സേന, സാമൂഹിക പ്രവര്‍ത്തകൻ ഇബ്രാഹിം ഗംഗോളിയും സംഘവും, നീന്തല്‍ വിദഗ്ധൻ ദിനേശ് ഖാര്‍വിയും സംഘവും രാത്രി മുഴുവൻ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ബുധനാഴ്ച കച്ചുഗോഡയയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.