കുമളി: അന്തരിച്ച പ്രിയനേതാവ് ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ടശേഷം തിരുവനന്തപുരത്തു നിന്നും മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. കുമളി അട്ടപ്പള്ളം പുതുവൽകണ്ടത്തിൽ വീട്ടിൽ കെ.വൈ.വറുഗീസ് (സുരേഷ്-47) ആണ് മരിച്ചത്.
കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായ വർഗീസും സംഘവും സഞ്ചരിച്ച വാഹനം ബുധനാഴ്ച പുലർച്ചെ പത്തനംതിട്ട റാന്നിക്കും കോഴഞ്ചേരിക്കും ഇടയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വർഗീസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലുമണിയോടെ മരിക്കുകയായിരുന്നു.