വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ബിജെപി എംപിയും ഡബ്ല്യുഎഫ്ഐ തലവനുമായിരുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന് ഡല്‍ഹി കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ഇടക്കാല ജാമ്യം അനുവദിച്ചു.
പതിവ് ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. ആറ് തവണ എംപിയായ ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ 354, 354 എ, 354 ഡി,506 എന്നീ വകുപ്പുകള്‍ പ്രകാരം ജൂണ്‍ 15 ന് സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ലൈംഗിക ദുരുപയോഗ ആരോപണങ്ങളെല്ലാം നിഷേധിച്ചു.