മലപ്പുറം: മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സഹോദരനും ബന്ധുവുമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ചൈല്‍ഡ് ലൈൻ മുഖേനയാണ് പൊലീസ് പീഡനവിവരം അറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണ്
2023-07-17