അതിവേഗ റെയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍

അതിവേഗ റെയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍
alternatetext

തിരുവനന്തപുരം: അതിവേഗ റെയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ആര്‍ക്കാണ് അത് ബോധ്യപ്പെടാത്തത്? ശോഭ സുരേന്ദ്രന്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടിയിലാണ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുത്. ആര്‍ക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാര്‍ട്ടിയല്ല ബിജെപി. ശോഭ പാര്‍ട്ടി അച്ചടക്കം പാലിക്കണം. ബിജെപി എതിര്‍ക്കുന്നത് സില്‍വര്‍ലൈൻ പദ്ധതിയെയാണ്.അത് തുടര്‍ന്നും എതിര്‍ക്കും. മെട്രോമാൻ ഈ ശ്രീധരന്‍റെ ബദല്‍ പദ്ധതിയാണ് പാര്‍ട്ടി അനുകൂലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിവേഗ റെയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവന. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. വികസനത്തിന് എതിരല്ല. എന്നാല്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു